873 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പിഎഫ്ഐയുമായി ബന്ധമുണ്ടെന്ന് കാണിച്ച് എൻഐഐ ഡിജിപിക്ക് റിപ്പോർട്ട് കൈമാറി എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് വ്യക്തമാക്കി കേരളാ പൊലീസ്. കേരള പോലീസിന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.പൊലീസിലെ ചില ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ടിന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നൽകി എന്നായിരുന്നു വാർത്ത. എന്‍ഐഎ സംഘടിപ്പിച്ച റെയ്ഡ് വിവരങ്ങൾ ചോര്‍ത്തി നല്‍കി. വിവരങ്ങള്‍ ചോരാന്‍ പൊലീസ് നടപടി കാരണമായെന്നും, പിഎഫ്‌ഐക്ക് റെയ്ഡിനെ പ്രതിരോധിക്കാന്‍ അവസരം നല്‍കിയെന്നും എൻ.ഐ.എ റിപ്പോർട്ട് വാർത്ത വന്നിരുന്നു.
സംസ്ഥാന പൊലീസിനെ ചില ഉന്നതരായ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് റെയ്ഡ് സംബന്ധിച്ച് ആദ്യം വിവരം ലഭിച്ചിരുന്നുള്ളൂ. ഒരു തരത്തിലും വിവരങ്ങള്‍ ചോരാതിരിക്കാന്‍ എന്‍ഐഎ ശ്രമിച്ചിരുന്നു. പൊലീസിനിടയില്‍ തന്നെയുള്ള ചിലരാണ് ഇതിന് പിന്നിലെന്നാണ് എന്‍ഐഎ കണ്ടെത്തല്‍ എന്നും റിപ്പോർട്ട് വന്നിരുന്നു. ഈ വാർത്തയാണ് ഇപ്പോൾ പൊലീസ് അടിസ്ഥാനരഹിതമാണെന്നു വ്യക്തമാക്കിയത് .
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fkeralapolice%2Fposts%2F471032441717348&show_text=true&width=500