കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ഉയർന്ന ആരോപണത്തിൽ സിനിമാ നിര്‍മ്മാതാക്കളുടെ സംഘടന നടന് വിലക്ക് ഏർപ്പെടുത്തിയിരുന്നു .എന്നാൽ ഇപ്പോൾ മെഗാസ്റ്റാർ മമ്മൂട്ടി ഈ വിലക്കിനെ കുറിച്ച് പറയുന്നത് .തൊഴില്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഇത് തെറ്റെന്നുമാണ് .
പുതിയ സിനിമയുടെ പ്രസ് മീറ്റിനിടെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ആരാണെങ്കിലും ഒരാളെ വിലക്കുന്നത് തെറ്റാണ്. അത്തരത്തില്‍ അന്നം മുട്ടിക്കുന്ന പരിപാടി ആരും ചെയ്യരുത്. വിലക്ക് പിന്‍വലിച്ചെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും മമ്മൂട്ടി പറഞ്ഞു.
അഭിമുഖത്തിനിടെ അവതാകരയോട് മോശമായി സംസാരിച്ചതിനെ തുടര്‍ന്നാണ് ശ്രീനാഥ് ഭാസിക്കതിരെ കേസെടുത്തത്.തുടർന്ന് സിനിമാ നിര്‍മ്മാതാക്കളുടെ സംഘട ശ്രീനാഥ് ഭാസി വിലക്കി. സംഭവത്തില്‍ നടന്‍ ക്ഷമാപണം നടത്തിയതിനെ തുടർന്ന് അവതാരക കേസ് പിന്‍വലിച്ചിരുന്നു.