പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിക്ക് പാസ്സ് ലഭിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഉത്തരവ്. ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലാ ഭരണകൂടമാണ് വിവാദ ഉത്തരവ് ഇറക്കിയത്. ഹിമാചലില്‍ മാണ്ഡി അടക്കം നിരവധി ഇടങ്ങളില്‍ പ്രധാനമന്ത്രിയുടെ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. മാണ്ഡിയില്‍ നടക്കുന്ന പരിപാടിക്കായി പാസ് ലഭിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ജില്ലാ പൊലീസ് മേധാവിമാര്‍ ഒപ്പുവെച്ച സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് ഉത്തരവ്. ഈ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
സെപ്റ്റംബര്‍ 24 ന് നടത്താനിരുന്ന മോദിയുടെ പരിപാടി മോശം കാലാവസ്ഥയെത്തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. ഈ പരിപാടിയാണ് നാളെ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.ഇതേത്തുടര്‍ന്ന് വിവാദ ഉത്തരവ് പിന്‍വലിച്ചു. പ്രധാനമന്ത്രിയുടെ പരിപാടി കവര്‍ ചെയ്യാന്‍ എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും വരാമെന്നും, ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് നേരിട്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും ഹിമാചല്‍ ഡിജിപി പറഞ്ഞു.