മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങിയ സംഘം യൂറോപ്പിലേക്ക്. കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ 3.55 നുള്ള വിമാനത്തിലാണ് സംഘം യാത്ര തിരിച്ചത്. നോര്‍വേയിലേക്കാണ് ആദ്യയാത്ര. മന്ത്രിമാരായ പി രാജീവും വി അബ്ദു റഹ്‌മാനുമാണ് മുഖ്യമന്ത്രിയുടെ നോർവേ യാത്രയിൽ കൂടെയുണ്ടാകുക . ഇന്ത്യന്‍ സമയം വൈകീട്ട് ആറോടെ സംഘം നോര്‍വേയിലെത്തും.
നോര്‍വേയ്ക്ക് പിന്നാലെ യുകെ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും. ഫിന്‍ലന്‍ഡിലേക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയെ അനുഗമിക്കും. ആരോഗ്യ മന്ത്രി വീണ ജോര്‍ജിനൊപ്പം അദ്ദേഹം ബ്രിട്ടനും സന്ദര്‍ശിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം അടക്കമുള്ള മേഖലകളിലെ മാതൃകകള്‍ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയുമാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.
വിവിധ രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ണമായും ചിത്രീകരിക്കാനാണ് തീരുമാനം. സമ്പൂര്‍ണ വീഡിയോ കവറേജിനായി 7 ലക്ഷം രൂപ ചെലവഴിച്ച് ഇന്ത്യന്‍ എംബസി സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ഈ മാസം 12 വരെയാണ് സന്ദര്‍ശനം.