തിരുവനന്തപുരം: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പുനലൂര്‍ മധു അന്തരിച്ചു. 66 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
മൃതദേഹം നാളെ രാവിലെ 9 മണിയോടെ പുനലൂര്‍ തൊളിക്കോടുള്ള വസതിയില്‍ എത്തിക്കും. സംസ്‌ക്കാരം വൈകിട്ട് 5 മണിയോടെ വീട്ടുവളപ്പില്‍ നടക്കും.
കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെപിസിസി അംഗം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991ല്‍ പുനലൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചു ജയിച്ചു.
നിലവില്‍ കെ പി സി സി നിര്‍വ്വാഹക സമിതി അംഗമായിരുന്നു.
ഭാര്യ: ഒ.കമലം. മകൻ: മനീഷ് വിഷ്ണു. മരുമകൾ: ദേവി ജയലക്ഷ്മി.