ബേസിൽ ജോസഫ് ചിത്രം ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ പുറത്ത്. ഒരു കോമഡി എന്റർടെയ്നർ തന്നെയാണ് ചിത്രമെന്നാണ് ടീസറിലേ സൂചന. ഒക്ടോബർ 21ന് തിയറ്ററുകളിൽ എത്തും. ദര്‍ശന രാജേന്ദ്രൻ ആണ് നായിക.
പാൽതു ജാൻവർ എന്ന ചിത്രത്തിന് ശേഷം ബേസിലിന്റേതായി പുറത്തിറങ്ങുന്ന ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. നേരത്തെ റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള മോഷൻ പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. കല്യാണ വേഷത്തിലുള്ള ബേസിലും ദർശനയും ആയിരുന്നു പോസ്റ്ററിൽ. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘ജാനേമൻ’ എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റിന്റേത് തന്നെയാണ് ‘ജയ ജയ ജയ ജയ ഹേ’. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. അമൽ പോൾസനാണ് സഹ നിർമ്മാണം. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമി ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.