ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളായ പ്രചണ്ഡ് എത്തി. ജോധ്പൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് ഹെലികോപ്റ്ററുകള്‍ വ്യോമസേനയ്ക്ക് കൈമാറിയത്. രാജ്‌നാഥ് സിംഗിന് പുറമെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍, ഐഎഎഫ് ചീഫ് എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതിരോധ നിര്‍മ്മാണമേഖലയിലെ ഇന്ത്യയുടെ കഴിവ് പ്രതിഫലിപ്പിക്കുന്ന സുപ്രധാന സന്ദര്‍ഭമാണിതെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ജോധ്പൂര്‍ എയര്‍ബേസില്‍ ഇന്ന് മുതല്‍ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ വിന്യസിച്ചു.
നേരത്തെ ധ്രുവ്, രുദ്ര എന്നീ പേരിലുള്ള ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ സൈന്യത്തിന്റെ ഭാഗമായി മാറിയിരുന്നു. ഈ ഹെലികോപ്റ്ററുകള്‍ നിലവില്‍ വരുന്നതോടെ വ്യോമസേനയുടെ പോരാട്ട വീര്യത്തില്‍ വന്‍ വര്‍ധനയുണ്ടാകുമെന്ന് രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.