തനിക്കും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നവരുടെ കമന്റുകളെല്ലാം നിരീക്ഷിച്ച് വരികയാണെന്നും അവ ശേഖരിച്ച് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഗായിക അമൃത സുരേഷ്. കമന്റുകള്‍ പരിശോധിച്ച ശേഷം പൊലീസ് അന്വേഷണവും നടപടികളും ആരംഭിക്കുമെന്നാണ് അമൃത സുരേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
സംഗീത സംവിധായകന്‍ ഗോപീ സുന്ദറുമായി താന്‍ പ്രണയത്തിലാണെന്ന് അമൃത സുരേഷ് തന്നെ വെളിപ്പെടുത്തിയതിന് ശേഷമാണ് ഇരുവര്‍ക്കുമെതിരെ സൈബര്‍ ആക്രമണം രൂക്ഷമായത്. തനിക്കും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരെ അമൃതയും സഹോദരി അഭിരാമിയും പരസ്യമായി രംഗത്തെത്തിയിരുന്നു.