ബെംഗളൂരു :സഹോദരിയുടെ അശ്ലീല ചിത്രങ്ങൾ പകര്‍ത്തിയ യുവാവിനെ കൊലപ്പെടുത്തി എഞ്ചിനീയറിങ് വിദ്യാര്‍ഥി. കൊലപാതകത്തില്‍ രണ്ട് പേര് അറസ്റ്റിലായിട്ടുണ്ട്.ബെംഗളൂരു ചിക്ബല്പുരയിലാണ് കൊലപാതകം നടന്നത്.
ദൊഡ്ഡബല്പൂര് സ്വദേശിയായ നന്ദ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സഹോദരിയുടെ അശ്ലീല ഫോട്ടോകളും വീഡിയോകളും എടുത്തതില്‍ നന്ദയും പ്രതിയായ ദര്‍ശനും മുമ്പ് പലതവണ വഴക്കിട്ടിരുന്നു. തുടര്‍ന്ന് സുഹൃത്തായ ആശ്രയോടൊപ്പം ചേര്‍ന്ന് നന്ദയെ കൊലപ്പെടുത്താന്‍ ദര്ശന് പദ്ധതിയിടുകയായിരുന്നു.
കൊല്ലപ്പെട്ടയാളുടെ മൃതദേഹം ഹ്രോബന്ദെയ്ക്ക് സമീപം കണ്ടെത്തി. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് ദര്ശന്. നന്ദ ദര്‍ശന്റെ സഹോദരിയുമായി സൗഹൃദത്തിലായിരുന്നു. എന്നാല്‍ പിന്നീട് സഹോദരിയെ ശല്യം ചെയ്യാറുമുണ്ടായിരുന്നു. ദര്‍ശനും നന്ദയും തമ്മില്‍ ചെറിയ വഴക്കുകള്‍ ഉണ്ടാകുമ്പോഴെല്ലാം വീഡിയോകളും ചിത്രങ്ങളും പുറത്തുവിടുമെന്ന് നന്ദ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ദര്‍ശനെയും സുഹൃത്ത് ആശ്രയയെയും പോലീസ് അറസ്റ്റ് ചെയ്തു.