അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനു അന്തിമോപചാരം അർപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കണ്ണൂർ അഴിക്കോടൻ മന്ദിരത്തിൽ എത്തി. അന്തിമോപചാരം അരിപ്പിച്ചതിനു ശേഷം അദ്ദേഹം പിണറയി അടക്കമുള്ള സിപിഎം നേതാക്കൾക്കൊപ്പം വേദിയിലിരിക്കുന്നുണ്ട്. കുറച്ചു നേരം കൂടി ഗവർണർ ഇവിടെ ഉണ്ടാകുംഎന്നാണ് കരുതുന്നത്.കനത്ത സുരക്ഷയാണ് ഗവർണറുടെ വരവിൽ ഇവിടെ സജ്ജമാക്കിയത്.
സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനത്തിനുവച്ചിരിക്കുന്ന മൃതദേഹത്തിൽ ആയിരങ്ങളാണ് ആദരാഞ്ജലി അർപ്പിക്കാൻ എത്തുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട് എന്നിവരും ഇവിടെയെത്തി കോടിയേരിക്ക് ആദരമർപ്പിച്ചു.
ഗൺ സല്യൂട്ട് ഉൾപ്പെടെ സംസ്ഥാനത്തിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് 3നു പയ്യാമ്പലത്താണ് സംസ്കാരം. ഇ.കെ.നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങൾക്കു നടുവിലാണ് കോടിയേരിക്കും അന്ത്യവിശ്രമം ഒരുങ്ങുന്നത്.