വെറും മൂന്ന് ദിവസം കൊണ്ട് ലോകമെമ്പാടും 230 കോടി കളക്ഷൻ നേടി മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ. ചിത്രം250 കോടി കടക്കും എന്നാണ് കണക്കുകൂട്ടൽ. ഇങ്ങനെ പോയാൽ ബോക്‌സ് ഓഫീസിൽ ഒന്നിലധികം റെക്കോർഡുകൾ പൊന്നിയിൻ സെൽവൻ തകർത്തേക്കും.ചിയാന്‍ വിക്രം, ജയം രവി, കാര്‍ത്തി, തൃഷ, ഐശ്വര്യ റായ് ബച്ചന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ലോകമെമ്പാടുമുള്ള അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്.ലോകമെമ്പാടുമുള്ള ഐമാക്സ് സ്ക്രീനുകളിൽ ചിത്രം റെക്കോർഡ് സൃഷ്ടിച്ചു. ഐമാക്‌സിലും പൊന്നിയിൻ സെൽവൻ പുറത്തിറങ്ങി.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. 500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.