യുപി :ദുര്‍ഗാ പൂജ പന്തലിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. 64 പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ ഞായറാഴ്ച രാത്രി 9.30 ഓടെ ആരതി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ 12ഉം 10 വയസുകാരായ ആണ്‍കുട്ടികളും 45 വയസ്സുള്ള സ്ത്രീയുമാണ് മരിച്ചത്.
സംഭവസമയത്ത് മുന്നൂറോളം പേര്‍ പന്തലില്‍ ഉണ്ടായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ്, ജില്ലയിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി.