സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും. കാനം രാജേന്ദ്രനെതിരെ മത്സരം സംഘടിപ്പിക്കാനാണ് കാനം വിരുദ്ധരുടെ ചേരിയുടെ ശ്രമം . പ്രകാശ് ബാബുവിനെ കാനത്തിന് എതിരെ സ്ഥാനാർത്ഥിയായി നിർത്താനാണ് ആലോചന..പ്രായപരിധി നടപ്പാക്കിയാൽ കെ ഇ ഇസ്മയിലും സി ദിവാകരനും നേതൃനിരയിൽ നിന്ന് പുറത്ത് പോകും.എറണാകുളം ജില്ലാ റിപ്പോർട്ടിംഗിന് ഇടയിൽ തർക്കം ഉണ്ടായി. ജില്ലയിലെ പാർട്ടിയുടെ പൊതു നിലപാട് അല്ല റിപ്പോർട്ടിംഗ് എന്നായിരുന്നു ജില്ലയിലെ തന്നെ 4 പ്രതിനിധികളുടെ വിമർശനം .പാർട്ടി അച്ചടക്കം ലംഘിച്ചതിന് കെ ഇ ഇസ്മയിലിനെതിരേയും,സി ദിവാകരനെതിരെയും നടപടി വേണമെന്നാവശ്യം ഇന്നലെത്തെ ചർച്ചയിൽ ഉയർന്ന് വന്നു.
സി.പി.ഐയുടെ ആഭ്യന്തരരാഷ്ട്രീയത്തില്‍ അതിനിര്‍ണായകമായ ദിവസമാണ് ഇന്ന്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കാനം രാജേന്ദ്രന്‍ മൂന്നാം ടേം തുടരുമോ എന്നതാണ് പ്രധാനചോദ്യം. കാനത്തിനെതിരെ മത്സരം സംഘടിപ്പിക്കാനാണ് കാനം വിരുദ്ധരുടെ നീക്കം. പ്രകാശ് ബാബു,വി.എസ് സുനില്‍കുമാര്‍,സി.എന്‍ ചന്ദ്രന്‍ ഇതില്‍ ഒരാളെ കാനത്തിനെതിരെ രംഗത്തിറക്കണമെന്നാണ് വിരുദ്ധപക്ഷത്തിന്‍റെ ആഗ്രഹം. എന്തായാലും മത്സരം നടത്തമെന്നാണ് വിരുദ്ധപക്ഷത്തിന്‍റെ നിലപാട്. കാനം മൂന്നാം തവണയും സെക്രട്ടറിയായി വന്നാലും അത് എതിര്‍ശബ്ദങ്ങളില്ലാതെ ആകരുതെന്നാണ് ഇവര്‍ പറയുന്നത്. സമ്മേളനത്തിന് മുന്‍പ് തന്നെ വിമതശബ്ദങ്ങള്‍ ഉയര്‍ന്നത് കൊണ്ട് കാനം രാജേന്ദ്രന്‍ മത്സരം പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെയുണ്ടായാലും ജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും കാനം അനുകൂലികള്‍ക്കുണ്ട്. സമ്മേളത്തില്‍ നിന്ന് ഉത്തരം കിട്ടേണ്ട മറ്റൊരു ചോദ്യം പ്രായപരിധി നടപ്പാക്കുമോ എന്നതാണ്.
.