മുംബൈയിൽ നാലു നിലക്കെട്ടിടം തകർന്ന് വീണ് ഒരു മരണം. കോപർ ഖൈറാനയിലെ ബോൻകോഡ് ഗ്രാമത്തിൽ രാത്രി 10.30 ഓടെയാണ് സംഭവം.കെട്ടിടം ബലക്ഷയം സംഭവിച്ചതായിരുന്നു. താമസക്കാരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരുന്നു. തകർന്ന് വീഴുന്നതിന് മുമ്പ് കെട്ടിടത്തിൽ താമസിച്ചിരുന്ന 32 പേരെ ഒഴിപ്പിച്ചിരുന്നെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ അറിയിച്ചു. എട്ടുപേർ അതിൽ ഒഴിഞ്ഞുപോയിരുന്നില്ല. തകർന്നു വീഴുമ്പോഴാണ് ഇവർ പുറത്തിറങ്ങിയത്. അവരെ അഗ്നിശമന സേന രക്ഷിച്ചു.