സംസ്ഥാന സർക്കാർ ഇന്ന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാംപയിന്‍റെ ഉദ്ഘാടനം മാറ്റി. കോടിയേരി ബാലകൃഷ്ണന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തിലാണ് മാറ്റിയത്. പകരം അടുത്ത വ്യാഴാഴ്ച ഉദ്ഘാടനം നടത്തും. ഞായറാഴ്ച പ്രവൃത്തി ദിവസമാക്കിയതില്‍ ക്രൈസ്തവ സഭകളുടെ എതിര്‍പ്പ് ഉയര്‍ന്നിട്ടും സര്‍ക്കാര്‍ പരിപാടിയുമായി മുന്നോട്ടുപോകുകയായിരുന്നു.
ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ മാറ്റേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഗാന്ധിജയന്തി ദിനമാണ് ഇത്തരം പരിപാടികള്‍ തുടങ്ങാന്‍ ഏറ്റവും നല്ലതെന്നും അതിന് പ്രത്യേക പ്രധാന്യമുണ്ടെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.