അന്തരിച്ച സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം എയർ ആംബുലൻസിൽ ഇന്ന് കണ്ണൂരിലെത്തിക്കും. 11 മണിക്ക് മൃതദേഹം മട്ടന്നൂരിലെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. വിലാപ യാത്രയായാണ് മൃതദേഹം തലശേരിയിലേക്ക് കൊണ്ടുപോകുന്നത്. ഉച്ച മുതൽ തലശേരിയിൽ പൊതുദർശനത്തിന് വയ്ക്കും.
സെപ്തംബർ മൂന്നിന് രാവിലെ അദ്ദേഹത്തിന്റെ കോടിയേരിയിലെ മാടപ്പീടികയിലെ വസതിയിലും 11മണി മുതൽ സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനമുണ്ടാകും. ശേഷം മൂന്ന് മണിക്ക് പയ്യാമ്പലത്ത് സംസ്കാരം നടത്തും. മുഖ്യമന്ത്രിയുൾപ്പെടെയുളള നേതാക്കളും പ്രവർത്തകരും ഇന്ന് കണ്ണൂരിലെത്തും. അദ്ദേഹത്തോടുളള ആദര സൂചകമായി മൂന്നിന് തലശ്ശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ സിപിഐഎം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.