താൻ വീണ്ടും അച്ഛനായ സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് സംവിധായകൻ ഒമർ ലുലു. ‘‘നല്ല സമയം, പെണ്‍കുഞ്ഞ്, സുഖപ്രസവം, ഉമ്മയും മോളും സുഖമായിരിക്കുന്നു’’, എന്നാണ് ഒമർ കുറിച്ചത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fomarlulu%2Fposts%2F652674089548381&show_text=true&width=500
സൈജു കുറുപ്പ്, രമേശ് പിഷാരടി, നാദിർഷ തുടങ്ങി നിരവധിപ്പേർ സംവിധായകനും ഭാര്യയ്ക്കും ആശംസകൾ അറിയിച്ചിട്ടുണ്ട്.
ഒമര്‍ ലുലു-റിന്‍ഷി ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണിത്. ഇഷാൻ ഉൽ ഒമർ, ഐറിൻ ഒമർ എന്നിവരാണ് മറ്റ് രണ്ട് മക്കൾ. ഇർഷാദ് നായകനാകുന്ന നല്ല സമയം എന്ന ചിത്രമാണ് ഒമറിന്റെ അടുത്ത സിനിമ.