ഡല്‍ഹി: മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലും ഒപ്പുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങളും കാരണം കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ജാര്‍ഖണ്ഡ് മുന്‍മന്ത്രി കെ എന്‍ ത്രിപാഠിയുടെ പത്രിക തള്ളി. 10 പേരുടെ പിന്തുണയോടെ ഒറ്റ സെറ്റ് പത്രികയാണ് ത്രിപാഠി നല്‍കിയിരുന്നത്. മൂന്ന് പേരില്‍ നിന്നായി ആകെ 20 പത്രികകളാണ് ലഭിച്ചത്. സൂക്ഷ്മപരിശോധനയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും ശശി തരൂരിന്റെയും നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ചിട്ടുണ്ട്.
സൂക്ഷ്മപരിശോധനയില്‍ നാലെണ്ണം തള്ളി.ഒക്ടോബര്‍ എട്ടുവരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്. അതിനുശേഷം മത്സരചിത്രം വ്യക്തമാകും. ഈ മാസം 17 ന് വോട്ടെടുപ്പ് നടക്കും. ഒമ്പതിനായിരത്തിലേറെ വോട്ടര്‍മാരാണുള്ളത്.