കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ബ്രഹ്‍മാണ്ഡ ചിത്രം ‘പൊന്നിയിൻ സെല്‍വനെ’ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദിയുമായി നടൻ വിക്രം.ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചാണ് വിക്രം നന്ദി അറിയിച്ചിരിക്കുന്നത്. ‘പൊന്നിയിൻ സെല്‍വന്’ മികച്ച വരവേല്‍പാണ് ലഭിച്ചത് എന്നും വിക്രം പറഞ്ഞു. എല്ലാവരും സ്വന്തം സിനിമയായിട്ടാണ് ‘പൊന്നിയിൻ സെല്‍വനെ’ കണ്ടത് എന്നും ഒരു നടന് ലഭിക്കാവുന്ന ഏറ്റവും വലിയ സന്തോഷമാണ് അതെന്നും വ്യക്തമാക്കിയ വിക്രം മണി രത്നത്തിനും നന്ദി അറിയിച്ചു.
ചിത്രത്തിൽ വിക്രം ‘ആദിത്ത കരികാലൻ’എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. വിക്രത്തിനു പുറമേ ജയം രവി, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയത്. ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ സ്‍ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കിയത്.
அன்பு இதயங்களுக்கு என் இதய நன்றி. #PonniyanSelvan #ManiRatnam @LycaProductions @arrahman @actor_jayamravi @Karthi_Offl @trishtrashers #AishwaryaRaiBachchan pic.twitter.com/YxJczs44gh
— Aditha Karikalan (@chiyaan) October 1, 2022