പത്തനംതിട്ട: കവിയൂരില്‍ പത്ത് വയസ്സുകാരിയെ ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ 142 വര്‍ഷം കഠിന തടവിനു ശിക്ഷിച്ചു. വിവിധ വകുപ്പുകളിലായി പത്തനംതിട്ട പോക്സോ കോടതി ആണ് ശിക്ഷ വിധിച്ചത്.കവിയൂര്‍ ഇഞ്ചത്തടി പുലിയളയില്‍ ബാബു എന്നയാളാണ് പ്രതി. എന്നാല്‍ ശിക്ഷ ഒന്നിച്ച് 60 വര്‍ഷം അനുഭവിച്ചാല്‍ മതി. പ്രതിക്ക് അഞ്ചുലക്ഷം രൂപ പിഴയും പ്രിന്‍സിപ്പല്‍ ജഡ്ജ് ജയകുമാര്‍ ജോണ്‍ വിധിച്ചു. പിഴ ഒടുക്കാനായില്ലെങ്കില്‍ മൂന്നുവര്‍ഷം അധികതടവ് ലഭിക്കും.
2020-21 ൽ ആണ് സംഭവം. പീഡനത്തിനിരയായ കാര്യം കുട്ടി മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. എന്നാല്‍ കുട്ടിയുടെ പെരുമാറ്റത്തില്‍ വന്ന അസ്വാഭാവികത ശ്രദ്ധയില്‍പെട്ടതോടെ വിവരം ചോദിക്കുകയായിരുന്നു. കുട്ടി രാത്രികാലങ്ങളില്‍ കരയുന്നതും പതിവായിരുന്നു. മാതാപിതാക്കള്‍ തിരുവല്ല പൊലീസില്‍ പരാതി നല്‍കിയതോടെ കേസ് അന്വേഷിച്ചു.