കാസർഗോഡ്: സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് ബാധ സ്ഥിരീകരിച്ചു. യുഎഇയിൽ നിന്ന് വന്ന കാസർഗോഡ് സ്വദേശിയായ 37 വയസുകാരനാണ് രോഗബാധ കണ്ടെത്തിയത്. ഇയാളെ നിരീക്ഷണത്തിലേക്ക് മാറ്റി.
ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും മങ്കിപോക്സ് ബാധ കണ്ടെത്തുന്നത്. ഇതോടെ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.