തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച പൊതുസമ്മേളനത്തില്‍ കീഴ്‍വഴക്കം ലംഘിച്ച് സിപിഐ. പുത്തിരിക്കണ്ടത്തെ വിപുലമായ പൊതസമ്മളനത്തെ കുറിച്ച് ജനറൽ സെക്രട്ടറി ഡി രാജ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. പരിപാടികളെ കുറിച്ചൊന്നും ഡി രാജയെ അറിയിച്ചില്ല. സമ്മേളനം നടക്കുമ്പോൾ തൈക്കാട് ഗസ്റ്റ് ഹൗസിൽ തനിച്ചിരുന്ന രാജ ഇതെക്കുറിച്ച് പ്രതിരിക്കാനും തയ്യാറായില്ല .
പുത്തിരിക്കണ്ടത്ത് സമ്മേളന പതാക ഉയരും മുൻപ് അഭിപ്രായ വ്യത്യാസങ്ങളിൽ സമവായ സാധ്യത സിപിഐ എക്സിക്യൂട്ടീവ് ഉറപ്പിക്കി. നേതൃത്വത്തിന് ഏര്‍പ്പെടുത്തിയ 75 വയസ് പ്രായ പരിധി നിര്‍ദ്ദേശം മാത്രമാണെന്ന ജനറൽ സെക്രട്ടറി ഡി രാജയുടെ നിലപാട് സമ്മേളന ചര്‍ച്ചകളിൽ കാനം വിരുദ്ധ പക്ഷത്തിന് കരുത്താകും. സെക്രട്ടറി സ്ഥാനത്തേക്കുള്ള മൂന്നാം ഊഴത്തിന് മത്സരം അനിവാര്യമായേക്കുമെന്ന് കാനം അനുകൂലികൾ പോലും വിലയിരുത്തുന്നുമുണ്ട്.
സംസ്ഥാന എക്സിക്യുട്ടീവില്‍ സി ദിവാകരനും ഇസ്മായിലിനുമെതിരെ വിമര്‍ശനമുയര്‍ന്നു. പരസ്യപ്രസ്താവനകള്‍ അനുചിതാമെന്നും ഇരുവരുടെയും പ്രതികരണങ്ങള്‍ അപക്വമാണെന്നുമാണ് വിമര്‍ശനം. സമ്മേളനം തുടങ്ങാനിരിക്കെ പരസ്യപ്രതികരണം നടത്തിയത് അവമതിപ്പുണ്ടാക്കി. നേതാക്കളുടെ പ്രതികരണം പാര്‍ട്ടിയില്‍ ഐക്യമില്ലെന്ന പ്രതീതിയുണ്ടാക്കിയതെന്നും സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി.