തിരുവനന്തപുരം: കേരള സർവകലാശാല ഒക്‌ടോബർ മൂന്നിന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
നേരത്തെ എംജി സർവകലാശാലയും ഒക്‌ടോബർ മൂന്നിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചിരുന്നു.
നവരാത്രിയോടനുബന്ധിച്ച് സംസ്ഥാനത്തെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്‌ടോബർ മൂന്നിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.