കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുവാൻ ഹർജി ഒപ്പിട്ട് ഓൺലൈൻ ചാനൽ അവതാരക. പരാതി പിൻവലിക്കാൻ അഭിഭാഷകരെ ചുമതലപ്പെടുത്തി. ശ്രീനാഥ് അഭിനയിച്ച സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ അവതാരകയോട് മോശമായി പെരുമാറി എന്നായിരുന്നു നടനെതിരെ കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. അവതാരക പരാതി പിൻവലിക്കുമെന്ന് അറിയിച്ചതോടെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നടൻ.
നിർമാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് വിലക്കിയിരുന്നു.അഭിമുഖം നടക്കുമ്പോൾ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കാൻ അന്വേഷണസംഘം താരത്തിന്റെ മുടി, നഖം, രക്തം എന്ന സാമ്പിളെടുത്ത് പരിശോധനയ്ക്കയച്ചിരുന്നു.