ഡൽഹി: ശശി തരൂരിനും ദ്വിഗ് വിജയ് സിങിനും പുറമേ അധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥിയായി മല്ലികാർജുൻ ഖർഗെയുംഖാർഗെ ഇന്ന് ഉച്ചയ്ക്ക് 12ന് പത്രിക സമർപ്പിക്കുംഅണിചേരും. ഹൈക്കമാൻഡ് പിന്തുണ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ ഖാർഗെയ്ക്കുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
മുകുൾ വാസ്നിക്കിന്റെ പേരും പരിഗണനയിലുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് ഖാർഗെയുടെ പേര് പരിഗണനയ്ക്ക് വന്നത്. ഇക്കാര്യത്തെ കുറിച്ച് ഖാർഗെയോട് ഹൈക്കമാൻഡ് സംസാരിച്ചു. ജി 23 നേതാക്കളിൽ ഒരാളും പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. അതിനിടയിലാണ് മല്ലികാർജുൻ ഖാർഗെയോടും ഹൈക്കമാൻഡ് സംസാരിച്ചത്.