ഇടുക്കി: ഇടുക്കി ബാലൻപിള്ള സിറ്റിയിൽ പോപുലർ ഫ്രണ്ടിന് അനുകൂലമായി പ്രകടനം നടത്തിയവർക്കെതിരെ യുഎ.പി.എ ചുമത്തി. ഏഴ് പേർക്കെതിരെയാണ് യു.എ.പി.എ നിയമപ്രകാരം കേസെടുത്തത്. പ്രകടനം നടത്തിയവർ ഒളിവിലാണുള്ളത്.
പോപുലർ ഫ്രണ്ട് മുദ്രാവാക്യം മുഴക്കിയ രണ്ടുപേർ നേരത്തെ തിരുവനന്തപുരം കല്ലമ്പലത്ത് അറസ്റ്റിലായിരുന്നു. തിരുവനന്തപുരം കല്ലമ്പലത്ത് കൊടി അഴിച്ചു മാറ്റുന്നതിനിടെ മുദ്രാവാക്യം വിളിച്ചവരാണ് അറസ്റ്റിലായത്. ഇരുവർക്കുമെതിരെയും യു.എ.പി.എ നിയമപ്രകാരമാണ് കേസെടുത്തത്.
അതിനിടെ, ഇന്നലെ കൊല്ലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത പോപുലർ ഫ്രണ്ട് ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ കോടതി റിമാൻഡ് ചെയ്തു. ഒക്ടോബർ 20 വരൊയാണ് റിമാൻഡ് ചെയ്തത്.