തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഇക്കാര്യത്തിൽ നിയമപരമായ നടപടികള്‍ മാത്രം സ്വീകരിക്കണമെന്നും വീഴ്ചയുണ്ടാകരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. അനാവശ്യ തിടുക്കം പാടില്ല. വർഗീയ സംഘർഷങ്ങൾ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു. കലക്ടര്‍മാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് നിര്‍ദേശം. തുടര്‍നടപടി നിശ്ചയിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേരുകയാണ്.
നടപടികള്‍ നിയമപ്രകാരമായി മാത്രം നടപ്പിലാക്കിയാല്‍ മതി. അനാവശ്യ തിടുക്കം പാടില്ല. നടപടികളില്‍ വീഴ്ചയുണ്ടാകരുത്. സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നവരെ നിരന്തരം നിരീക്ഷണത്തിന് വിധേയമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. തുടര്‍നടപടി നിശ്ചയിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേരുകയാണ്.
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ നടപടികള്‍ നിയമപ്രകാരമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ
നിര്‍ദേശം. അനാവശ്യ തിടുക്കവും വീഴ്ചയും ഇക്കാര്യത്തില്‍ പാടില്ലെന്നും നടപടിയുടെ പേരില്‍ വേട്ടയാടല്‍ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കളക്ടര്‍മാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. സംഘടനയില്‍ പ്രവര്‍ത്തിച്ചവരെ തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയ ശേഷവും സംസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ വൈകിയാണ് പുരോഗമിക്കുന്നത്. പ്രത്യക്ഷത്തിലുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ ഇതുവരെ കടന്നിട്ടില്ല. മറ്റു സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് സീല്‍ ചെയ്യുന്നതടക്കമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു.
അതിനിടെ, പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടയുണ്ടായ അക്രമ സംഭവങ്ങളിലുണ്ടായി ബന്ധപ്പെട്ട് സംഭവിച്ച നഷ്ടങ്ങൾക്കു പരിഹാരമായി 5.20 കോടി രൂപ കെട്ടിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവെച്ചില്ലെങ്കിൽ സ്വത്തു കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളുമായി സർക്കാരിനു മുന്നോട്ടു പോകാം. ഹർത്താലുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ പ്രതിചേർക്കാനും കോടതി ഉത്തരവിട്ടു.
ഹര്‍ത്താല്‍ ദിന ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഇടുക്കി നെടുങ്കണ്ടത്ത് ഇന്നലെ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. മലപ്പുറത്ത് പ്രകടനം നടത്തിയവര്‍ക്കെതിരെ യുഎപിഎയും ചുമത്തി.