ഇടുക്കി : കട്ടപ്പനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചയാളും സുഹൃത്തും അറസ്റ്റിൽ. പെൺകുട്ടിയെ പ്രണയം നടിച്ച് ആളൊഴിഞ്ഞ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. ഗോകുൽ, മെബിൻ എന്നിവരാണ് പിടിയിലായത്.
ഏതാനും നാളുകളായി ഒന്നാം പ്രതി ഗോകുലും പീഡനത്തിനിരയായ പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നു. കഴിഞ്ഞ 26 ന് ഗോകുൽ പെൺകുട്ടിയെ സുഹൃത്തായ മെബിൻറെ വീട്ടിലെത്തിച്ചു. ഈ സമയം മെബിൻറെ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ഇവിടെ വച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയുമായി ആശുപത്രിയിലെത്തി. എന്നാൽ ഡോക്ടറെ കാണാതെ മടങ്ങി. വീട്ടിലെത്തിയ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ ബന്ധുക്കൾ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം അറിയുന്നത്.ഇതോടെ . ബന്ധുക്കൾ കട്ടപ്പന പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് ഗോകുൽ തൊടുപുഴയിലേക്ക് കടന്നു.
തിരികെ വരുമ്പോൾ ഗോകുലിനെ ചെറുതോണിയിൽ നിന്നും മെബിനെ വീട്ടിൽ നിന്നും പിടികൂടി. ബലാൽസംഗം പോക്സോ എന്നീ വകുപ്പുകളാണ് ഗോകുലിനെതിരെ ചുമത്തിയിരിക്കുന്നത്. പീഡനത്തിന് സൗകര്യമൊരുക്കിയ മെബിൻറെ പേരിൽ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.