കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ വസതിയിൽ നിന്ന് സിബിഐ രേഖകൾ പിടിച്ചെടുത്തു. നേരത്തെ രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് സി ബി ഐ നടത്തിയ പരിശോധനയിലാണ് രേഖകൾ പിടിച്ചെടുത്തത്. ശിവകുമാറിന്റെ സ്വദേശമായ കനകപുരയിലെ വസതിയിൽ ഇന്നലെ വൈകിട്ടും രാത്രിയുമായാണ് പരിശോധന നടന്നത്.
വീടിന്റേയും ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള മറ്റു പ്രോപ്പര്‍ട്ടികളുടേയും രേഖകളാണ് പരിശോധിച്ചത് എന്നാണ് അദ്ദേഹത്തിന്റെ ഓഫിസ് പത്രക്കുറിപ്പിലൂടെ അറിയിച്ചത്. സിബിഐ ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചിരുന്നെന്നും തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ശിവകുമാര്‍ പ്രതികരിച്ചു.