അഹമ്മദാബാദ്: ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ മുൻ ഡി.ജി.പി ആർ.ബി ശ്രീകുമാറിന് ഇടക്കാല ജാമ്യം അനുവദിച്ചു . ഗുജറാത്ത് ഹൈകോടതിയാണ് കേസ് ഇനി പരിഗണിക്കുന്ന നവംബർ 15 വരെ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ഇലേഷ് ജെ. വോറയാണ് കേസ് പരിഗണിച്ചത്.
ജാമ്യവ്യവസ്ഥകൾ തീരുമാനിക്കാൻ അഹമ്മദാബാദ് സെഷൻസ് കോടതിക്ക് ഹൈകോടതി നിർദേശം നൽകി. കേസിൽ സ്ഥിരജാമ്യത്തിനായി അപേക്ഷ സമർപ്പിക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്. ഇടക്കാല ജാമ്യം ലഭിച്ച ശ്രീകുമാർ വ്യാഴാഴ്ച രാത്രിയോടെ ജയിൽമോചിതനായേക്കും.
കേസിൽ അദ്ദേഹത്തിനൊപ്പം അറസ്റ്റിലായ ടീസ്റ്റ സെതൽവാദിന് സുപ്രീം കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.