സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത ക്യാമ്പയിനിൽ പങ്കെടുത്ത്ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ക്യാമ്പയിൻ ലോഗോ അദ്ദേഹം പ്രകാശനം ചെയ്‌തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി ശിവൻകുട്ടി, എം ബി രാജേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മികച്ച സ്റ്റേഡിയവും മികച്ച കാണികളുമാണ് കേരളത്തിലേതെന്ന് തനിക്കും നല്ല ഓർമ്മകൾ മാത്രമാണ് കേരളത്തെ കുറിച്ചുള്ളതെന്നും ഗാംഗുലി പറഞ്ഞു.
താൻ ആദ്യമായി ക്യാപ്റ്റൻ ആയത് കേരളത്തിലെ മത്സരത്തിലായിരുന്നു. സഞ്ജു സാംസണ്‍ മികച്ച താരം. ഇന്ത്യൻ ടീമിന്‍റെ പദ്ധതികളിൽ ഉണ്ട്. സഞ്ജു ഇപ്പോൾ വൺ ഡേ ടീമിന്റെ ഭാഗമാണ് എന്നും ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലും സഞ്ജു ഉണ്ടാകുമെന്ന സൂചന ഗാംഗുലി നൽകി.