കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവ് ദിഗ്വിജയ സിംഗ് മത്സരിക്കുമെന്ന് സൂചന. ഇന്ന് രാത്രി ഡല്‍ഹിയിലേക്ക് മടങ്ങുന്ന ദിഗ്വിജയ സിംഗ് സെപ്റ്റംബര്‍ 30 ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം.
രാജസ്ഥാന്‍ കോണ്‍ഗ്രസിലെ കലാപത്തെത്തുടര്‍ന്ന് അശോക് ഗെലോട്ടിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ അനിശ്ചിതത്വം ഉയര്‍ന്നതോടെ ദിഗ്വിജയ സിംഗ്, കെസി വേണുഗോപാല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നിരുന്നു. ഒക്ടോബര്‍ 17ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം എംപി ശശി തരൂരും മത്സരരംഗത്തുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ചുനില്‍ക്കുകയാണ്. 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നത്.