മുംബൈ: ബോളിവുഡ് നടി ദീപിക പദുകോൺ ആശുപത്രിയിൽ. ഇന്നലെ രാത്രി അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥ്യത്തെ തുടർന്ന് ദീപികയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനിലയെക്കുറിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.നിലവിൽ താരം സുഖം പ്രാപിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കുറച്ചു മാസങ്ങൾക്കു മുൻപ് ഹൈദരാബിദിൽ വച്ചും ദീപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രഭാസിനൊപ്പം ഹൈദരാബാദിൽ പ്രോജക്ട് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഹൃദയമിടിപ്പ് കൂടിയതിനെ തുടർന്നായിരുന്നു ഇത്. കാമിനേനി ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തെ ഒരു ദിവസം തരാം ആശുപത്രിയിൽ തുടർന്നിരുന്നു.