ക്യാംപസ് ഫ്രണ്ട് അടക്കം പോപ്പുലർ ഫ്രണ്ടിന്റെ എട്ട് അനുബന്ധ സംഘടനകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ചിരിക്കുന്നത്. നിരോധിത ഉത്തരവ് കിട്ടിയാലുടൻ കേരളത്തിലെ പിഎഫ്‌ഐ ഓഫീസുകൾ മുദ്രവെയ്ക്കും. പോപ്പുലർ ഫ്രണ്ടിനേയും അനുബന്ധ സംഘടനകളേയും നിരോധിച്ച് വിജ്ഞാപനം ഇറങ്ങി. ഈ സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് പോലീസും ആഭ്യന്തരമന്ത്രാലയം. ഇതോടെ ഈ സംഘടനകളിൽ തുടർന്ന് പ്രവർത്തിക്കുന്നവർക്കും സഹായങ്ങൾ നൽകുന്നവർക്കും രണ്ട് വർഷം വരെ തടവ് കിട്ടും.
5 വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം ഏർപ്പെടുത്തിയത്.ഇത് വ്യക്തമാക്കുന്ന ഉത്തരവ് പുറത്തിറക്കി.പോപ്പുലർ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകൾക്കും ഈ നിരോധനം ബാധകമാണ് .
ഭീകര പ്രവർത്ത ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനം .