തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് ഇന്ന് 221 പേര് കൂടി അറസ്റ്റില്‍. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.
ഇതോടെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 1,809 ആയി. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതലാളുകള്‍ അറസ്റ്റിലായിരിക്കുന്നത്. 387 പേരെയാണ് ജില്ലയില്‍ അറസ്റ്റ് ചെയ്തത്.
വിവിധ ജില്ലകളില്‍ അറസ്റ്റിലായവരുടെ എണ്ണം
തിരുവനന്തപുരം റൂറല്‍ – 152
കൊല്ലം സിറ്റി – 191
കൊല്ലം റൂറല്‍ – 109
പത്തനംതിട്ട – 137
ആലപ്പുഴ – 73
കോട്ടയം – 387
ഇടുക്കി – 30
എറണാകുളം സിറ്റി – 65
എറണാകുളം റൂറല്‍ – 47
തൃശൂര്‍ സിറ്റി – 12
തൃശൂര്‍ റൂറല്‍ – 21
പാലക്കാട് – 77
മലപ്പുറം – 165
കോഴിക്കോട് സിറ്റി – 37
കോഴിക്കോട് റൂറല്‍ – 23
വയനാട് – 114
കണ്ണൂര്‍ സിറ്റി – 52
കണ്ണൂര്‍ റൂറല്‍ – 12
കാസര്‍ഗോഡ് – 53