തിരുവനന്തുപുരം: ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് അവധി. സ്റ്റോക്ക് പരിശോധനകളും ക്ലിയറന്‍സും കണക്കിലെടുത്ത്, സെപ്റ്റംബര്‍ 30-ന് വൈകുന്നേരം ഏഴു മണിക്ക് ഔട്ട്‌ലെറ്റുകള്‍ അടക്കുമെന്നും ബെവ്കോ അറിയിച്ചു.
എല്ലാ മാസവും ഒന്നിന് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് നേരത്തെ തന്നെ അവധിയാണ്. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ആയതിനാലാണ് അവധി നല്‍കിയിരിക്കുന്നത്.
കണക്കെടുപ്പിന് മുന്നോടിയായി പതിവിലും നേരത്തെ സെപ്തംബര്‍ മുപ്പത് വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് മദ്യവിൽപനശാലകൾ അടയ്ക്കും. തുടര്‍ന്ന് രണ്ട് ദിവസം കഴിഞ്ഞ് ഒക്ടോബര്‍ മൂന്ന് തിങ്കളാഴ്ച മാത്രമായിരിക്കും മദ്യവിൽപനശാലകൾ തുറക്കുക.