കൊച്ചി, സെപ്തംബർ 27, 2022: നൂറിലേറെ രാജ്യങ്ങളിൽ ഈ മാസം മുപ്പതിന് റിലീസ് ചെയ്യുന്ന ആക്ഷ൯ ത്രില്ലർ സിനിമ – വിക്രം വേദയുമായി കൈ കോർത്ത് രാജ്യത്തെ പ്രമുഖ എഞ്ചി൯ ഓയിൽ ബ്രാ൯ഡായ മൊബിൽ. ചലച്ചിത്രാസ്വാദകരുടെ ഏറെ നാളായുള്ള കാത്തിരിപ്പിനൊടുവിലാണ് ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനും രാധിക ആപ്തെയും പ്രധാന റോളുകളിൽ അഭിനയിക്കുന്ന ചിത്രത്തിന്റെ ആഗോള റിലീസ് നടക്കുന്നത്. ഈ പങ്കാളിത്തത്തിലൂടെ തങ്ങളുടെ ബ്രാ൯ഡ് മൂല്യങ്ങളായ മാനവ പുരോഗതിയിലേക്കുള്ള പ്രയാണം, ആത്മവിശ്വാസം, ഉപഭോക്താക്കളെ യഥാർത്ഥ സാധ്യതകളിലേക്ക് പ്രാപ്തരാക്കൽ എന്നിവയുടെ പ്രധാന്യം ഉയർത്തിപ്പിടിക്കാനാണ് മൊബിൽ ലക്ഷ്യമിടുന്നത്.
ആക്ഷ൯ ത്രില്ലർ ചലച്ചിത്രമായ വിക്രം വേദയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് പുഷ്കറും ഗായത്രിയും ചേർന്നാണ്. വളർച്ചയിലേക്കും പുരോഗതിയിലേക്കുമുള്ള പ്രയാണത്തിൽ ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിനുള്ള ശക്തമായ പ്രതിബദ്ധതയാണ് അടിസ്ഥാനമൂല്യമെന്ന നിലയിൽ മൊബിലിന്റെ ബിസിനസിനെ നിർവചിക്കുന്നതെന്ന് എക്സോൺ മൊബിൽ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ വിപി൯ റാണ പറഞ്ഞു.
സംരക്ഷണവും ഫലപ്രാപ്തിയും വാഗ്ദാനം ചെയ്യുകയും അതു വഴി മോട്ടോറിസ്റ്റുകളെ അവരുടെ പരമാവധി സാധ്യതകളിലേക്ക് നയിക്കുകയും ചെയ്യുന്ന മൊബിലിന്റെ ഈ പുതിയ പങ്കാളിത്തം, ബ്രാ൯ഡ് വിശ്വാസ്യതയ്ക്ക് കരുത്തു പകരുന്നു. ഇതിലുപരി ആശ്രയിക്കാവുന്ന, വിശ്വസിക്കാവുന്ന എഞ്ചി൯ ഓയിലിനെ തേടുന്ന ഉപഭോക്താക്കളുടെ വലിയ സമൂഹത്തിന് മുമ്പാകെയും പരമാവധി സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച സന്ദേശം മുന്നോട്ടുവയ്ക്കുകയാണ് മൊബിൽ.
എക്സോൺ മൊബിലിനെ കുറിച്ച്
മൊബിൽ ബ്രാ൯ഡ് ലൂബ്രിക്കന്റുകളുടെയും സ്പെഷ്യാലിറ്റികളുടെയും വിതരണം, വിൽപന, വിപണനം എന്നിവയിലാണ് എക്സോൺ മൊബിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മാർക്കറ്റ് ഡവലപ്മെന്റ് സപ്പോർട്ട്, അനലിറ്റിക്കൽ – റിപ്പോർട്ടിംഗ് സേവനങ്ങൾ എന്നിവയും ലഭ്യമാക്കുന്നു. ബംഗളൂരുവിലെ ടെക്നോളജി സെന്ററിൽ കെമിക്കൽ പ്രൊഡക്ട് ആപ്ലിക്കേഷ൯ സപ്പോർട്ട് സർവീസസ്, പ്രൊഡക്ട് ടെസ്റ്റിംഗ് സപ്പോർട്ട് എന്നിവയും നടത്തുന്നു. എക്സോൺ മൊബിലിന്റെ അപ് സ്ട്രീം അഫിലിയേറ്റുകൾക്കായി കൺസൾട്ടിംഗ്, എൽഎ൯ജി മാർക്കറ്റ് ഡവലപ്മെന്റ് സപ്പോർട്ട് സർവീസസ് എന്നിവയും നിർവഹിക്കുന്നുണ്ട്. ഗ്ലോബൽ ബിസിനസ് സെന്റർ / ടെക്നിക്കൽ സെന്റർ ആഗോളതലത്തിൽ എക്സോൺ മൊബിലിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ സപ്പോർട്ട് സർവീസസും നൽകുന്നു. വിദ്യാഭ്യാസം, ആരോഗ്യം, സമൂഹം എന്നിവയ്ക്കാവശ്യമായ പദ്ധതികളിലേക്കും ഇന്ത്യയിൽ എക്സോൺ മൊബിലിന്റെ സംഭാവനകളുണ്ട്.