ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ചെന്ന കേസിന് പിന്നാലെ നടന്‍ ശ്രീനാഥ് ഭാസിക്ക് വിലക്ക്. നിര്‍മാതാക്കളുടെ സംഘടനയുടേതാണ് തീരുമാനം. കേസില്‍ ഇടപെടില്ലെന്നും ശ്രീനാഥ് ഭാസി തെറ്റ് സമ്മതിച്ചെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി. നടനെ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്ന് സംഘടന അറിയിച്ചു.
നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടായേക്കാവുന്ന നഷ്ടം പരിഗണിച്ചാണ് തീരുമാനം. നിലവില്‍ ചെയ്തു കൊണ്ടിരിക്കുന്ന സിനിമകള്‍ക്ക് നടപടി ബാധകമാകില്ലെങ്കിലും ഇനി വരാന്‍ പോകുന്ന സിനിമകള്‍ക്കാണ് വിലക്ക് .
ഇന്നലെ അറസ്റ്റിലായ താരത്തിന് ജാമ്യം ലഭിച്ചിരുന്നു. നേരത്തെ സ്ത്രീത്വത്തെ അപമാനിക്കല്‍ (ഐപിസി 509), ലൈംഗിക ചുവയോടെ സംസാരിക്കുക (ഐപിസി 354(എ) ), പൊതുസ്ഥലത്ത് അസഭ്യം പറയുക (ഐപിസി 294(ബി) എന്നീ വകുപ്പുകള്‍ ചുമത്തി നടനെതിരെ കേസെടുത്തിരുന്നു.