പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിൽ നടന്ന എൻഐഎ റെയ്ഡിലും വ്യാപക അറസ്റ്റ്. റെയ്ഡിൽ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എൻഐഎ, പോലീസിന്റെ ഭീകര വിരുദ്ധ സേന എന്നിവർ സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്. കർണ്ണാടക, മഹാരാഷ്ട്ര ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിലാണ് ഇന്ന് റെയ്ഡ് നടന്നത്. ഉത്തർപ്രദേശിലെ മീററ്റ്, ബുലന്ദ്‌ഷെഹർ, സിതാപൂർ എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്.
കർണ്ണാടകയിൽ മാത്രം 60 പേരാണ് അറസ്റ്റിലായത്.കർണ്ണാടകയിലെ പിഎഫ്‌ഐ ജില്ലാ പ്രസിഡന്റിനേയും എസ്ഡിപിഐ സെക്രട്ടറിയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ലോക്കൽ തഹസിൽദാർക്ക് മുന്നിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങി. പ്രിവന്റീവ് ആക്ഷൻ റിപ്പോർട്ട് പ്രകാരമാണ് എല്ലാവരേയും അറസ്റ്റ് ചെയ്തിരിക്കുന്നത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.
അസമിലെ എട്ട് ജില്ലകളിൽ നിന്ന് 21 പോപ്പുലർ ഫ്രണ്ട് നേതാക്കളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇറെയ്ഡ് ഇപ്പോഴും തുടരുകയാണ്. കൂടുതൽ പേരെ കസ്റ്റഡിയിലെടുക്കാൻ സാദ്ധ്യതയുണ്ട്. പൂനെയിൽ ആറ് പിഎഫ്‌ഐ അനുഭാവികളെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തു.
ഡൽഹിയിൽ നടന്ന റെയ്ഡിൽ 30 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വടക്ക് കിഴക്കൻ ഡൽഹിയിൽ നിന്ന് നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡൽഹിയിലെ ഷഹീൻബാഗിൽ പിഎഫ്‌ഐക്കെതിരെ എൻഐഎ റെയ്ഡ് നടക്കുമ്പോൾ ലോക്കൽ പൊലീസിനൊപ്പം അർദ്ധസൈനിക വിഭാഗവും ഡൽഹിയിലെ ഷഹീൻബാഗിലാണ്.
ലഖ്നൗവിൽ പിഎഫ്ഐയുമായി ബന്ധമുള്ള പത്തോളം പേരെ കസ്റ്റഡിയിലെടുത്തു.