മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ (എൻസിഡിസി) കോർ കമ്മിറ്റി തിങ്കളാഴ്ച യോഗം ചേർന്നു. കേരളത്തിൽ നിലമ്പൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് എട്ട് തവണ എം.എൽ.എ ആയിട്ടുള്ള മുഹമ്മദ് മുഹമ്മദ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 87 കാരനായ മുതിർന്ന നേതാവ്, 1952 ൽ കോൺഗ്രസ് പാർട്ടി അംഗമായി രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും 1958 വരെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ഭാഗമായി തുടരുകയും പത്താം കേരള ലേജിസ്ലേറ്റീവ് കാലത്ത് കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു.1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിൽ നിലമ്പൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1980-82 കാലത്ത് ഇ കെ നായനാർ മന്ത്രിസഭയിലെ തൊഴിൽ, വനം മന്ത്രിയായിരുന്നു. ഒമ്പതാം നിയമസഭയിലെ എ കെ ആന്റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ (2004-06) വൈദ്യുതിമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് നേതാക്കളെയും ലീഗ് നിലപാടുകളെയും എതിർക്കുക വഴി പലപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിയാണ് ആര്യാടൻ മുഹമ്മദ്. യോഗത്തിൽ അംഗങ്ങളായവർ റീജണൽ അഡ്മിനിസ്ട്രേറ്റീവ് ഹെഡ് മുഹമ്മദ് റിസ്വാൻ, പ്രോഗ്രാം കോർഡനേറ്റർ ഡോ. ശ്രുതി ഗണേഷ്, ഇവാലുവേറ്റർമാരായ ആരതി ഐ.സ്, സുധ മേനോൻ, ബിന്ദു. എസ് എന്നിവർ സംസാരിച്ചു.