കഴിഞ്ഞ ദിവസം അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കൾ അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ മൂന്നാം ദിവസത്തിലേക്കു കടക്കുമ്പോൾ ഭീകര പ്രവർത്തനത്തിനുള്ള സാമ്പത്തിക ബന്ധങ്ങലെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് സഹകരിക്കുന്നില്ലെന്ന് എൻഐഎ. ചോദ്യം ചെയ്യൽ സാമ്പത്തിക സഹായങ്ങൾ ലഭിച്ചതിലും ഭീകരവാദവുമായി ബന്ധപ്പെട്ട റിക്രൂട്ട്മെന്റ് സംബന്ധിച്ചുമാണ് ചോദ്യങ്ങൾ. ഇവരിൽ നിന്നു പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ തിരുവനന്തപുരം സിഡാക്കിൽ പരിശോധനയ്ക്ക് അയച്ചു.
നേതാക്കളുടെ ലാപ്ടോപ്പുകളും ഫോണുകളുമാണ് പരിശോധനയ്ക്കു വിധേയമാക്കുന്നത്. ഫോൺ, വാട്സാപ് കോളുകൾ വീണ്ടെടുക്കുന്നതിനുമാണ് ശ്രമം. പ്രതികളെ ഇ ഡി ഉൾപ്പടെ വിവിധ ഏജൻസികൾ ചോദ്യം ചെയ്യുന്നുണ്ട്.കസ്റ്റഡിയിലായവരിൽ നിന്നു ലഭിച്ച വിവരങ്ങളുടെയും സിസിടിവി ദൃശ്യങ്ങളുടെയും തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ അറസ്റ്റ്. ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 281 കേസുകളാണ് പൊലീസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്