ഇറ്റലിയിൽ മുസോളിനിക്ക് ശേഷം തീവ്ര വലതുപക്ഷ, ദേശീയവാദ സർക്കാർ അധികാരത്തിേലക്ക്. ജോര്‍ജിയ മെലോണി ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയാകും.ഇറ്റാലിയന്‍ ജനത ബ്രദേഴ്‌സ് ഓഫ് ഇറ്റലി സഖ്യത്തിന് ശക്തമായ പിന്തുണയാണ് നല്‍കിയതെന്ന് ജോര്‍ജിയ മെലോണി പ്രതികരിച്ചു. എല്ലാ ഇറ്റാലിയന്‍മാര്‍ക്കും വേണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും, ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കില്ലെന്നും മെലോണി പറഞ്ഞു.
എക്‌സിറ്റ് പോളുകൾ അനുസരിച്ച് രണ്ടാംലോക മഹായുദ്ധകാലത്തിന് ശേഷമുള്ള ഏറ്റവും വലിയ വലതുപക്ഷ സർക്കാറാകും മെലോണിയുടേത്. മുസോളിനിക്ക് ശേഷം ആദ്യമായാണ് തീവ്ര വലതുപക്ഷ സർക്കാർ അധികാരത്തിലേറുക. 2018ലെ തെരഞ്ഞെടുപ്പിൽ നാല് ശതമാനം വോട്ട് മാത്രമാണ് മെലോണിയുടെ പാർട്ടിക്ക് നേടാനായത്.