ഹിമാചൽ പ്രദേശിൽ വിനോദസഞ്ചാര ബസ് കൊക്കയിലേക്ക് മറിഞ്ഞുവീണ് ഏഴ് പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു.കുളു ജില്ലയിലെ ബഞ്ജാർ മേഖലയിലെ ഗിയാഗിയിലാണ് അപകടം സംഭവിച്ചത്. എൻഎച്ച് 305-ലൂടെ സഞ്ചരിക്കുകയായിരുന്ന ബസ് ഞായറാഴ്ച രാത്രി എട്ടരയോടെ നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന 17 പേരെയും നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് കണ്ടെത്തിയിരുന്നു. ഇവരിൽ പരിക്കേറ്റ 10 പേർ കുളു, ബഞ്ജാർ മേഖലകളിലെ ആശുപത്രികളിൽ ചികിത്സയിലാണ്.