ചെന്നൈ: തമിഴ്‌നാട്ടിൽ ആർ.എസ്.എസ് നേതാവിന്‍റെ വീടിനുനേരെ അജ്ഞാതസംഘം പെട്രോൾ ബോംബെറിഞ്ഞു. ആർ.എസ്.എസ് ജില്ലാ കോഓഡിനേറ്ററായ സീതാരാമന്റെ വസതിക്കുനേരെയാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണമുണ്ടായത്.
ചെന്നൈയ്ക്കടുത്ത് തമ്പാരത്താണ് സംഭവം. ഉഗ്രശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ഒാടിയെത്തിയപ്പോൾ തീ ആളിക്കത്തുന്നതാണ് കണ്ടത്. ഷോർട്ട് സർക്യൂട്ട് ആകുമെന്നാണ് ആദ്യം കരുതിയത്. പൊലീസ് സ്ഥലത്തെത്തി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു. അക്രമികളുടെ വിഡിയോ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
Tamil Nadu | Petrol Bomb hurled on RSS functionary Seetharaman’s residence at Chitlapakkam in Tambaram near Chennai. Efforts underway to nab two unidentified people who threw petrol bomb: Tambaram Police https://t.co/pMNC2zw3XG pic.twitter.com/LFh98DQv3p
— ANI (@ANI) September 24, 2022
കോയമ്പത്തൂരിലെ കോവൈപുദൂരിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇവിടത്തെ പ്രാദേശിക ആർ.എസ്.എസ് നേതാവിന്റെ വീടിനുനേരെയായിരുന്നു ആക്രമണം നടന്നത്. സംഭവത്തെ തുടർന്ന് മേഖലയിൽ സുരക്ഷ ശക്തമാക്കിയിരുന്നു. തമിഴ്‌നാട്ടിൽ തന്നെ കുനിയമുത്തൂരിലും ഒരു ബി.ജെ.പി പ്രവർത്തകന്റെ വീടിനുനേരെ ബോംബേറുണ്ടായിരുന്നു. ആക്രമണത്തിൽ വീടിനു പുറത്ത് നിർത്തിയിട്ടിരുന്ന കാറിനു കേടുപാടുകൾ സംഭവിച്ചു. ബി.ജെ.പി ഓഫിസുകൾക്കുനേരെ ആക്രമണമുണ്ടായതായും ആരോപണമുണ്ട്.