നയൻതാരയുടെ ജീവിതവും സിനിമയും വിവാഹവും പറയുന്ന ഡോക്യുമെന്ററി നയൻതാര: ബിയോണ്ട് ദി ഫെയറിടേയ്ൽ ടീസറിൽ പുറത്തുവിട്ടിരുന്നു. നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും വാക്കുകളിലൂടെയാണ് വിഡിയോ മുന്നോട്ടു പോകുന്നത്.
സിനിമാതാരം എന്നതിനേക്കാൾ അപ്പുറം മികച്ച മനുഷ്യനാണ് എന്നാണ് വിഘ്നേഷ് നയൻതാരയെ കുറിച്ച് പറഞ്ഞിരിക്കുന്നത് . തന്റെ സിനിമ ജീവിതത്തെക്കുറിച്ച് നയൻസും പറയുന്നുണ്ട്. താനൊരു സാധാരണ പെൺകുട്ടിയാണ്, ചെയ്യുന്ന കാര്യങ്ങൾക്ക് തന്റെ പരമാവധി നൽകാറുണ്ടെന്നുമാണ് താരം പറയുന്നത്. താരത്തിന്റെ വിവാഹ ഒരുക്കവും വിഘ്നേഷുമായി ഒന്നിച്ചുള്ള നിമിഷങ്ങളുമെല്ലാം ഒരു മിനിറ്റു വരുന്ന ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
‘നയൻതാര : ബിയോണ്ട് ദ ഫെയറിടെയില്‍’ താരത്തിന്റെ വിവാഹ വിഡിയോ മാത്രമായിരിക്കില്ലെന്നും ജീവിതമായിരിക്കുമെന്നും ഗൗതം വാസുദേവ് മേനോൻ പറഞ്ഞിരുന്നു.