ഓസ്കാർ ജേതാവും ഹോളിവുഡ് നടിയുമായ ലൂയിസ് ഫ്ലെച്ചർ അന്തരിച്ചു. ഫ്രാൻസിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.
1975-ൽ മിലോസ് ഫോർമാൻ സംവിധാനം ചെയ്ത , ‘വൺ ഫ്ലൂ ഓവേർഡ് ദ കുക്കൂസ് നെസ്റ്റ്’ എന്ന ചിത്രത്തിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. നെഴ്‌സ് റാച്ചഡ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അക്കാദമി അവാർഡ്, ബാഫ്റ്റ പുരസ്കാരം, ഗോൾഡൻ ഗ്ലോബ് പുരസ്കാരം എന്നിവ നേടി. ഔഡ്രേ ഹെപ്ബേൺ, ലിസ മിന്നെല്ലി എന്നിവർക്കു ശേഷം ഒരൊറ്റ ചിത്രത്തിലെ അഭിനയത്തിന് ഒരു അക്കാദമി അവാർഡ്, ബാഫ്റ്റ അവാർഡ്, ഗോൾഡൻ ഗ്ലോബ് പുരസ്കാരം എന്നിവ നേടുന്ന മൂന്നാമത്തെ നടിയാണ് ലൂയിസ് ഫ്ലെച്ചർ.