ഏത് പാര്‍ട്ടി ആഹ്വാനം ചെയ്താലും ഇനി നടക്കാനിരിക്കുന്ന എല്ലാ ഹര്‍ത്താലുകളെയും ജനം ഇങ്ങനെ അടിച്ചോടിക്കണം എന്ന് ഫേസ്ബുക് പോസ്റ്റുമായി നടന്‍ ഹരീഷ് പേരടി. തീവ്രവാദിയെ തോല്‍പ്പിക്കാന്‍ തീവ്രവാദിയുടെ അച്ഛനാകണം എന്നാണ് ഹരീഷ് പേരടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
”തീവ്രവാദിയെ തോല്‍പ്പിക്കാന്‍ തീവ്രവാദിയായിട്ട് കാര്യല്ല.. തീവ്രവാദിന്റെ അച്ഛനാവണം…ഏത് പാര്‍ട്ടി ആഹ്വാനം ചെയ്യതാലും ഇനി നടക്കാനിരിക്കുന്ന എല്ലാ ഹര്‍ത്താലുകളെയും ജനം ഇങ്ങനെ അടിച്ചോടിക്കണം… പയ്യന്നൂരിലെ നാട്ടുകാര്‍ക്ക് വികസന കേരളസലാം…” എന്നാണ് ഹരീഷ് പേരടിയുടെ കുറിപ്പ്.”
പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടന്ന ഹർത്താലിൽ കേന്ദ്രം റിപ്പോർട്ട് തേടിയതായി സൂചനകൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിൻ്റെ ഹർത്താലിൽ സംസ്ഥാനത്തുടനീളം അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിൻ്റെ നടപടി. ഹർത്താലിൻ്റെ മറവിൽ വ്യാപകമായി പൊതു മുതലുകൾ ആക്രമിക്കപ്പെട്ടിരുന്നു. തീവ്രവാദ സ്റ്റെലിലാണ് കഴിഞ്ഞ ദിവസം അക്രമങ്ങൾ നടന്നതെന്നുള്ള വിലയിരുത്തലിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fhareesh.peradi.98%2Fposts%2F1301390030401343&show_text=true&width=500