അമ്മയെ കൊലപ്പെടുത്തിയ കേസിൽ ‘റിവര്‍ഡെയ്ല്‍’ ഷോയിലൂടെ ശ്രദ്ധേയനായ കനേഡിയൻ നടൻ റയാൻ ഗ്രാന്തമിന് ജീവപര്യന്തം തടവു ശിക്ഷ. ബ്രിട്ടീഷ്-കൊളംബിയ സുപ്രീം കോടതി വിധിച്ചത്. പരോൾ ഇല്ലാതെ 14 വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്.18 വര്‍ഷം പരോള്‍ ഇല്ലാതെ തടവ് നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ശുപാര്‍ശയിൽ ഇയാള്‍ മാനസിക പ്രശ്നങ്ങള്‍ നേരിടുന്ന വ്യക്തിയാണ് എന്ന് ചൂണ്ടിക്കാട്ടി 12 വര്‍ഷമാക്കണമെന്ന് അഭിഭാഷകൻ വാദികയായിരുന്നു. എന്നാൽ പരോള്‍ ഇല്ലാതെ 14 വര്‍ഷം തടവിന് ശിക്ഷിച്ചു.
2020 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മാര്‍ച്ച് 31 ന് സ്വന്തം വസതിയില്‍ വച്ച് 64 കാരിയായ അമ്മ ബാര്‍ബറ വെയ്റ്റിനെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ പകര്‍ത്തിയ ശേഷം റയാന് പൊലീസില്‍ കീഴടങ്ങി. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയെ കൊല്ലാന്‍ ശ്രമിച്ചിരുന്നുന്നതായി നടന് വെളിപ്പെടുത്തിയിരുന്നു. ഒരു യൂണിവേഴ്സിറ്റിയില്‍ ഒരു കൂട്ട വെടിവയ്പ്പ് നടത്താനും റയാന് ആലോചിച്ചിരുന്നു.