പോക്സോ കേസ് പ്രതിയുടെ വീടിന് തീവെച്ചു. കോഴിക്കോട് പയ്യോളിയില്‍ ആണ് സംഭവം. പ്രതി പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് ഇയാളുടെ വീടിന് തീവെച്ചത്. അയനിക്കാട് സ്വദേശി മജീദിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്.
അയല്‍വാസിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് നേരെയായിരുന്നു മജീദിന്റെ അതിക്രമം. ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി കുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. സംഭവ സമയം കുട്ടിയുടെ മുത്തശ്ശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശുചിമുറിയിലേക്ക് പോലും ഇയാള്‍ കയറിയെന്ന് പരാതിയുണ്ട്. കുട്ടി ബഹളം വെച്ചതോടെ നാട്ടുകാരെത്തി ഇയാളെ പിടികൂടുകയായിരുന്നു.
പിന്നാലെയെത്തിയ പൊലീസ് പ്രതിയെ പിടികൂടി ആശുപത്രിയിലെത്തിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയുമായി സ്റ്റേഷനിലെത്തുന്നതിനിടെയാണ് ഇയാളുടെ വീടിന് തീവെച്ചതായി വിവരം ലഭിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീയണയ്ക്കുകയായിരുന്നു. മജീദിനെതിരെ മുമ്പും സമാന തരത്തില്‍ പരാതി ഉയര്‍ന്നിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.