എ കെ ജി സെന്റര്‍ ആക്രമണക്കേസിൽ അറസ്റ്റിലായ പ്രതി ജിതിനുമായി ക്രൈംബ്രാഞ്ച് സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. ജിതിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ആക്രമണത്തിന് മുമ്പ് ജിതിന് ഡിയോ സ്‌കൂട്ടറെത്തിച്ചത് ഒരു സ്ത്രീയാണെന്നാണ് വിവരം. സ്‌കൂട്ടര്‍ കണ്ടെത്തുകയാണ് പൊലീസിന്റെ പ്രധാന ലക്ഷ്യം.
ജിതിന്‍ സഞ്ചരിച്ച സ്‌കൂട്ടറിനെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായിട്ടാണ് സൂചന. ജിതിന് സ്‌കൂട്ടറെത്തിച്ച സ്ത്രീയെയും ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്‌തേക്കും. ഈ സ്ത്രീയ സാക്ഷിയാക്കുന്നതും ആലോചനയിലുണ്ട്. തെളിവുകളായ ടീ ഷര്‍ട്ടും,ഷൂസും കണ്ടെത്താനും പരിശോധന തുടരുകയാണ്.എകെജി സെന്ററിന് നേര്‍ക്ക് സ്‌ഫോടകവസ്തു എറിയാന്‍ ജിതിന് ആരുടെ സഹായമുണ്ടായിരുന്നു എന്ന് തുടങ്ങിയ കാര്യങ്ങൾ ചോദ്യം ചെയ്യലിൽ നിന്ന് കണ്ടെത്താനാണ് നീക്കം.